Image Courtesy : Mathrubhoomi News
ഡൽഹിയിലെ മെഹ്റൗളിയിൽ ലിവിങ് ടുഗെദറിൽ ആയിരുന്ന യുവതിയെ കാമുകൻ വെട്ടിനുറുക്കി കാടുകളിലും മറ്റു പലഭാഗങ്ങളിലുമായി ഉപേക്ഷിച്ചു. സംഭവത്തിൽ പങ്കാളിയായ അഫ്താബ് അഹമ്മദ് പൂനെവാല (28) എന്നയാളെ അറസ്റ്റ് ചെയ്തു. പങ്കാളിയായ ശ്രദ്ധ വാക്കർ (26) എന്ന യുവതിയാണ് കാമുകന്റെ ക്രൂരകൃത്യത്തിലൂടെ കൊല്ലപ്പെട്ടത്. തന്നെ വിവാഹം കഴിക്കണമെന്ന് ശ്രദ്ധ അഹമ്മദിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്ന കാരണത്തിനാലാണ് ശ്രദ്ധയെ യുവാവ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.
യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ കഷണങ്ങളായി വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. ശേഷം രാത്രി കാലങ്ങളിൽ കാടുകളിലും മറ്റു പല ഭാഗങ്ങളിലും ശരീരാവശിഷ്ട്ടങ്ങൾ ഉപേക്ഷിക്കുകയായിരുന്നു. 18 ദിവസം കൊണ്ടാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന യുവതിയുടെ മൃതദേഹം ഉപേക്ഷിച്ചതെന്ന് പ്രതി പറയുന്നു.