ആർ എസ് വി ലെവൽ ഉയരുന്നു; മാസ്ക് നിർബന്ധമാക്കണമെന്ന് ക്യൂബെക്കിലെ കോളേജ് ഓഫ് ഫിസിഷ്യൻസ് 

By: 600021 On: Nov 14, 2022, 3:52 PM

കുട്ടികളിൽ ശ്വാസകോശ സംബന്ധമായ വൈറസ് കേസുകളുടെ ആശങ്കാജനകമായ വർദ്ധനവും പീഡിയാട്രിക് അത്യാഹിതങ്ങളുടെ അതിപ്രസരവും കണക്കിലെടുത്ത് ആശുപത്രികളിലും പൊതു സ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്ന്  ക്യൂബെക്കിലെ കോളേജ് ഓഫ് ഫിസിഷ്യൻസ് മുന്നറിയിപ്പ് നൽകി. 

അവധി ദിവസങ്ങൾക്ക് മുമ്പ് കൂടുതൽ ജാഗ്രത പാലിക്കണമെന്നും  പനി,കോവിഡ്-19, തുടങ്ങിയവയ്ക്ക് എതിരായ  പ്രതിരോധ കുത്തിവയ്പ്പുകൾ തുടരണമെന്നും അവർ ഓർമ്മപ്പെടുത്തി.

ആർ എസ് വി  ലെവലുകൾ ഈ വർഷത്തിൽ സാധാരണയേക്കാൾ കൂടുതലാണെന്നും അത് വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നുമാണ്  കാനഡയിൽ നിന്നുള്ള ഏറ്റവും പുതിയ റെസ്പിറേറ്ററി വൈറസ് ഡാറ്റ സൂചിപ്പിക്കുന്നത്.