കുട്ടികളിൽ ശ്വാസകോശ അസുഖങ്ങൾ വർദ്ധിക്കുന്നു; കാനഡയിൽ ആശുപത്രികൾ സമ്മർദ്ദത്തിൽ.

By: 600021 On: Nov 14, 2022, 3:16 PM

കാനഡയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പടർന്നതോടെ  കുട്ടികളായ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഫാർമസികളിൽ കുട്ടികളുടെ അഡ്വിൽ  വേദനസംഹാരിയുടെ  ലഭ്യത കുറഞ്ഞത് ആശങ്ക ഉയർത്തുന്നു. അതേസമയം ഏറ്റവും വലിയ ഓൺലൈൻ വ്യാപാരം നടത്തുന്ന ആമസോൺ   300 ഡോളർ നിരക്കിലാണ്  കുട്ടികളുടെ അഡ്വിൽ പാക്കെറ്റ് വിൽപ്പന നടത്തുന്നത്. ഇത് ലഭിക്കാൻ ആഴ്ചകൾ സമയമെടുക്കുന്നതായാണ് സൈറ്റിൽ കാണാൻ കഴിഞ്ഞത്.  

രോഗികൾ വർദ്ധിച്ചു  വരുന്ന സാഹചര്യത്തിൽ  ശിശുരോഗ ആശുപത്രികൾ സമ്മർദ്ദത്തിലാണ്. പ്രദേശത്തെ   ജനങ്ങൾ വീടിനകത്തു പോലും മാസ്ക് ഉപയോഗിക്കണമെന്നും ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ പരിചരിക്കുന്നതിനായി ആശുപത്രിയിലെ മറ്റു സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണെന്നും ഒന്റാറിയോ ഹോസ്പിറ്റൽ അസോസിയേഷൻ  സിഇഒ യും പ്രെസിഡന്റുമായ ആന്റണി ഡെയ്ൽ  ശനിയാഴ്ച പുറത്തു വിട്ട പ്രസ്താവനയിൽ പറഞ്ഞു.ക്രിട്ടിക്കൽ കെയർ കപ്പാസിറ്റി നിലനിർത്താനുള്ള" ശ്രമത്തിൽ ചില ശസ്ത്രക്രിയകൾ നിർത്തിവയ്ക്കുകയാണെന്നും  പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.