ഒന്റാരിയോയില്‍ ഗ്യാസ് നികുതി ഇളവ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടും 

By: 600002 On: Nov 14, 2022, 10:19 AM

 

ഒന്റാരിയോയില്‍ ഗ്യാസ് നികുതി ഇളവ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചതായി പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. നികുതി ഇളവ് ഡിസംബറില്‍ അവസാനിക്കാനിരിക്കെയാണ് ഗ്യാസ് നികുതി വെട്ടിക്കുറയ്ക്കുന്നത് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഈ വേനല്‍ക്കാലത്ത് സര്‍ക്കാര്‍ ഗ്യാസ് നികുതി ലിറ്ററിന് 5.7 സെന്റ് കുറച്ചിരുന്നു. 

നികുതി ഇളവ് ഏര്‍പ്പെടുത്തിയപ്പോള്‍ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുകയാണെങ്കില്‍ നീട്ടുന്നത് പരിഗണിക്കുമെന്ന് ഫോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ഡീസലിന് വില ലിറ്ററിന് 5.3 സെന്റ് കുറച്ചിട്ടുണ്ട്. നികുതി ഇളവ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുന്നത് ശരാശരി കുടുംബത്തിന് 195 ഡോളര്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് ഫോര്‍ഡ് പറഞ്ഞു.