ക്രൂഡോയിൽ മോഷണം ഉൾപ്പെടെ നാവികർക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്നും നൈജീരിയയിൽ കുടുങ്ങിയ ഇന്ത്യൻ നാവികരെ മോചിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് മലയാളി മർച്ചൻ്റ് നേവി ഉദ്യോഗസ്ഥരുടെ കൂട്ടായ്മ രംഗത്ത്. തിരുവനന്തപുരം കനകക്കുന്നിൽ ആണ് നാവികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള കൂട്ടായ്മ സംഘടിപ്പിച്ചത്.
അതേസമയം,ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് നേരിട്ട് കപ്പലിൽ പോയി നാവികരെ കാണാനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗിനിയിൽ തടവിലായ ഇന്ത്യൻ നാവികരുടെ മോചനത്തിനു വേണ്ടിയിട്ടുള്ള ശ്രമങ്ങൾ ഊർജിതമായി നടന്നുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി. വി മുരളീധരൻ പറഞ്ഞു.
നിയമ വിരുദ്ധമായി തടവിൽ വച്ചിരിക്കുന്നുവെന്ന കാരണത്തിൽ നൈജീരിയക്കെതിരെ, നൈജീരിയയിലെ ഫെഡറൽ കോടതിയിലും, കടൽ തർക്കങ്ങൾ പരിഹരിക്കുന്ന ജർമ്മനിയിലെ അന്താരാഷ്ട്ര ട്രിബ്യൂണിലും കപ്പൽ കമ്പനി പരാതി നൽകിയിട്ടുണ്ട്.