ഫലം വരാനിരുന്ന നെവാഡ സംസ്ഥാനത്തിൽ ഡെമോക്രാറ്റ് സ്ഥാനാർഥി വിജയിച്ചതോടെ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് പാർട്ടിക്ക് ഭൂരിപക്ഷം. നൂറ് അംഗങ്ങൾ ഉള്ള സെനറ്റിൽ 35 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 50-49 എന്ന നിലയിലാണ് ഡെമോക്രാറ്റുകളുടെ മുൻതൂക്കം. സെനറ്റിന്റെ അധ്യക്ഷയായ വൈസ് പ്രസിഡന്റ് കമല ഹാരിസ് നിയമ നിർമാണത്തിൽ കാസ്റ്റിംഗ് വോട്ട് ചെയ്യും. ഫലം വരാനിരിക്കുന്ന ജോർജിയ സംസ്ഥാനത്ത് ഡിസംബറിൽ വീണ്ടുംതെരഞ്ഞെടുപ്പ് നടക്കും.
പ്രസിഡന്‍റ് ജോ ബൈഡനെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. അതോടൊപ്പം മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ തിരിച്ചുവരവിന് സാധ്യതയുണ്ടോ എന്നതും തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും.