യുക്രൈന്‍ അധിനിവേശം പരാജയപ്പെട്ടു ;കെര്‍സണില്‍ നിന്ന് റഷ്യ പിന്മാറി 

By: 600021 On: Nov 13, 2022, 5:31 PM

യുക്രൈന് എതിരെ ആരംഭിച്ച പ്രത്യേക സൈനിക നടപടിക്കിടെ രണ്ടാം തവണയും യുദ്ധമുഖത്ത് നിന്ന് പിന്മാറി റഷ്യൻ സൈന്യം. 30,000 റഷ്യൻ സൈനികരെയാണ്  കെർസൺ മേഖലയിൽ നിന്ന് പിൻവലിച്ചത് എന്ന്  റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ യുക്രൈന്‍റെ തെക്കന്‍ നഗരമായ കെര്‍സണ്‍ പൂര്‍ണ്ണമായും  തങ്ങളുടെ നിയന്ത്രണത്തിലായെന്ന് യുക്രൈന്‍  പ്രതിരോധ മന്ത്രാലയ ഉപദേഷ്ടാവ് യൂറി സാക്ക് പറഞ്ഞു.

‘ഇത് ചരിത്ര ദിവസം, കെർസൺ നമ്മുടേത് ആണ് ‘ എന്നാണ്  യുക്രൈന്‍ പ്രസിഡന്‍റ്  വോളോഡിമർ സെലെൻസ്കി പ്രതികരിച്ചത്. യുദ്ധം തുടങ്ങി ഒൻപത്  മാസങ്ങൾക്ക് ശേഷമാണ് റഷ്യയുടെ പിൻവാങ്ങൽ. റഷ്യയുടെ പിൻവാങ്ങൽ യുദ്ധ തന്ത്രമാണെന്ന് ഉക്രൈൻ പ്രതികരിച്ചിരുന്നു .എന്നാൽ  കെര്‍സണില്‍ നിന്നും പൂര്‍ണ്ണമായ പിന്മാറ്റമായിരുന്നു ഇതെന്നും ആളോ ആയുധമോ ഉപകരണങ്ങളോ നഷ്ടമായിട്ടില്ലെന്നും റഷ്യ അറിയിച്ചു.