ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി വിവിധ രാഷ്ട്ര നേതാക്കളെ സന്ധിക്കും.

By: 600021 On: Nov 13, 2022, 5:05 PM

ഇന്ത്യ അധ്യക്ഷ സ്ഥാനം വഹിക്കാൻ പോവുന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ,യുഎസ് പ്രസിഡൻറ് ജോ ബൈഡൻ എന്നിവരെ കാണും.ഇനി ഒരു വർഷത്തേക്ക് ജി 20 യുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്കാണ്. ഇപ്പോൾ അധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്തോനേഷ്യയിൽ നിന്ന് ഇന്ത്യ ഇത് ഏറ്റുവാങ്ങും. ബ്രസീലിനാണ്  ഇന്ത്യക്ക് ശേഷമുള്ള അടുത്ത  അധ്യക്ഷ സ്ഥാനം. ഇന്ത്യ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളാണ് ജി 20 യുടെ അധികാരസ്ഥാനത്ത് ഇപ്പോൾ ഉള്ളത്.കൊവിഡിന് ശേഷം ആ​ഗോളതലത്തിലുണ്ടായ മാറ്റങ്ങൾ, ചൈനയിലെ സ്ഥിതി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ  ഉച്ചകോടിയിൽ ചർച്ചയായേക്കും .

ജി 20 ക്കായി ഒരുക്കിയിരിക്കുന്ന സെക്രട്ടേറിയറ്റ് ഇനി മുതൽ ദില്ലിയിലെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ ഓഫീസിലാകുംപ്രവർത്തിക്കുക.      40 ഓളം ഉദ്യോഗസ്ഥരെയാണ് ഇതിന് വേണ്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. കേരള കേഡറിലെ ഉദ്യോ​ഗസ്ഥനായിരുന്ന അമിതാഭ് കാന്ത്, ജി 20 യുടെ ഷേ‍ർപ്പാ ആയി പ്രവ‍‍ർത്തനങ്ങൾക്ക് നേതൃത്വം നൽകും.

അതെ സമയം ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയിൽ  സൗദി രാജകുമാരൻറെ ഇന്ത്യ സന്ദർശനം മാറ്റി വച്ചു. ഇന്ത്യയിലെത്തി ഇവിടെ നിന്ന് ജി20 ഉച്ചകോടി നടക്കുന്ന ഇന്തോനേഷ്യയിലെ ബാലിയേക്ക് പോകാമെന്ന തീരുമാനത്തിലാണ് മാറ്റം. എന്നാൽ മറ്റൊരു ദിവസം അദ്ദേഹം ഇന്ത്യയിലെത്തും.