വളർത്തുമൃഗങ്ങൾ ആക്രമിച്ചാൽ പൂർണ ഉത്തരവാദിത്തം ഉടമക്കെന്ന് നോയിഡ

By: 600021 On: Nov 13, 2022, 4:00 PM

വളർത്തു മൃഗങ്ങൾ നടത്തുന്ന ആക്രമണങ്ങൾക്ക് പൂർണ  ഉത്തരവാദി അതിന്റെ ഉടമ ആണെന്നും പരിക്കേറ്റവരുടെ ചികിത്സാ ചെലവ് ഉടമ ഏറ്റെടുക്കണമെന്നും നോയിഡ ഭരണകൂടം. മൃഗങ്ങളെ  വളർത്തുന്നവർ 2023 ജനുവരി 31 ന് ഉള്ളിൽ അവയുടെ  വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. റെജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്കെതിരെ പിഴ അടക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.പതിനായിരം രൂപയാണ് പിഴ തുക.

വളർത്തു നായ, പൂച്ച എന്നിവയുടെ ആക്രമണങ്ങളെ സംബന്ധിച്ച് നിരവധി പരാതികൾ കിട്ടിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് നോയിഡ ഭരണകൂടത്തിന്റെ വിശദീകരണം. വളർത്തുമൃഗങ്ങൾക്ക് വന്ധ്യംകരണമോ ആന്റി റാബീസ് വാക്സിൻേഷനോ എടുക്കണം.അല്ലാത്ത പക്ഷം ഓരോ മാസവും 2000 രൂപ പിഴ ചുമത്തും. ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ പുറത്തുവിട്ട മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിർദ്ദേശം.