അപേക്ഷ ഫോമുകളിലെ  പദപ്രയോഗം പരിഷ്കരിച്ച് സംസ്ഥാന സർക്കാർ

By: 600021 On: Nov 12, 2022, 7:41 PM

സർക്കാർ അപേക്ഷ ഫോമുകളിലെ പദ പ്രയോഗത്തിൽ തിരുത്തൽ വരുത്തിയെന്ന  പുതിയ സർക്കുലറുമായി സംസ്ഥാന സർക്കാർ.  ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്. സർക്കുലർ പ്രകാരം മൂന്ന് മാറ്റങ്ങളാണ് പദ പ്രയോഗത്തിൽ വരുത്തിയിട്ടുള്ളത്. 

സർക്കാർ അപേക്ഷ ഫോമുകളിൽ 'ഭാര്യ' എന്ന പദത്തിന്  പകരം ജീവിത പങ്കാളി എന്ന ചേർക്കണമെന്നതാണ് ആദ്യ മാറ്റം. അവൻ / അവന്‍റെ എന്ന് ഉപയോഗിക്കുന്നതിന് പകരം അവൻ / അവൾ , അവന്‍റെ/ അവളുടെ എന്ന രീതിയിൽ ആക്കണമെന്ന് രണ്ടാമത്തെ നിർദ്ദേശത്തിൽ പറയുന്നു. അപേക്ഷ ഫോമുകളിൽ രക്ഷിതാക്കളുടെ  വിവരങ്ങൾ എഴുതാനുള്ള ഓപ്ഷൻ ഉണ്ടാക്കണം എന്നതാണ് മൂന്നാമത്തെ  നിർദ്ദേശം.