ഉയരം കൂടിയ യാത്രക്കാരിക്കായി വിമാനത്തിലെ സീറ്റുകൾ പരിഷ്കരിച്ച് ടർക്കിഷ് എയർലൈൻസ് 

By: 600021 On: Nov 12, 2022, 7:20 PM

 

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജീവിച്ചിരിക്കുന്ന വനിതക്ക്  യാത്ര ചെയ്യാനായി വിമാനത്തിലെ നിരവധി സീറ്റുകൾ നീക്കം ചെയ്ത്  ടർക്കിഷ് എയർലൈൻസ്. ഗിന്നസ് വേൾഡ് റെക്കോർഡ് സെലിബ്രിറ്റിയായ റുമേസ ഗെൽഗിയാണ് പരിഷ്കരിച്ച വിമാനത്തിൽ  തന്റെ ജന്മനാടായ തുർക്കിയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് വിമാനം കയറിയത്.

തന്റെ കഥ പങ്കിടാൻ പതിവായി യാത്ര ചെയ്യുന്ന ഗെൽഗി, വീവർ സിൻഡ്രോം ഉള്ള പലരെയും പോലെ,  മൊബിലിറ്റി എയ്ഡ്സ് ആണ് ചുറ്റിക്കറങ്ങാൻ ഉപയോഗിച്ചിരുന്നത്.എന്നാൽ ടർക്കിഷ് എയർലൈൻസ് അവരെ പരിഗണിച്ചതോടെ ഗെൽഗി  ആകാശത്തേക്ക് പറന്നു. ഏതാനും ആഴ്‌ചകൾക്കുശേഷമാണ് , "തുടക്കം മുതൽ അവസാനം വരെ ഒരു കുറ്റമറ്റ യാത്ര” എന്ന് പറഞ്ഞുകൊണ്ട് ടർക്കിഷ് എയർലൈൻസിലെ  തന്റെ യാത്രയുടെ ഫോട്ടോകൾ അവർ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ  പങ്കിട്ടത്. 

അസ്ഥികളുടെ വളർച്ചയ്ക്ക് കാരണമാകുന്ന അപൂർവ ജനിതക അവസ്ഥയായ വീവർ സിൻഡ്രോമിന്റെ ഫലമായി  7 അടി, 0.7 ഇഞ്ച് ഉയരമുണ്ട് 25 കാരിയായ  ഗെൽഗിക്ക് .കൂടാതെ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ഏറ്റവും നീളം കൂടിയ വിരലുകൾ, ജീവിച്ചിരിക്കുന്ന സ്ത്രീയുടെ ഏറ്റവും നീളം കൂടിയ പുറം എന്നിങ്ങനെ വലിപ്പവുമായി ബന്ധപ്പെട്ട നിരവധി വിഭാഗങ്ങളിൽ റെക്കോർഡുകളാണ് ഇവർ സ്വന്തമാക്കിയിട്ടുള്ളത്.