മോട്ടോർ വാഹന വകുപ്പിൻ്റെ  ഫെയ്‌സ് ലെസ്സ് സർവീസ് നിലവിൽ വന്നു.

By: 600021 On: Nov 12, 2022, 5:36 PM

വാഹനവുമായി ബന്ധപ്പെട്ട കൂടുതൽ സേവനങ്ങൾ പൂർണമായി ഓൺലൈൻ ആക്കി മാറ്റി മോട്ടോർവാഹന വകുപ്പ്. അപേക്ഷകർക്ക് ഓഫീസുകളിൽ ക്യൂ നിൽക്കാതെ ഫെയ്‌സ് ലെസ്സ് സർവീസ് ആയി ഇനി ആവശ്യങ്ങൾ നിറവേറ്റാം. 

ലേണേഴ്‌സ് ലൈസൻസ് ,ഡ്രൈവിംഗ് ലൈസെൻസ് പുതുക്കൽ നിലവിലെ ലൈസൻസ് നഷ്ടപ്പെട്ടാൽ പുതിയതിനായി അപേക്ഷ നൽകൽ ,ലൈസെൻസിലെ പേര്, ഫോട്ടോ ,വിലാസം, ഒപ്പ് തുടങ്ങിയവയിലെ മാറ്റം ,ഡ്യൂപ്ലിക്കേറ്റ് ലൈസെൻസ് ,ജനന തീയതിയിൽ തിരുത്തൽ എന്നിവയാണ് ഇന്നലെ മുതൽ പൂർണമായും ഓൺലൈൻ ആക്കിയത് .