ബീസിയില്‍ 2023 ജനുവരി 3 മുതല്‍ ക്യാമ്പ് സൈറ്റ് ബുക്ക് ചെയ്ത് തുടങ്ങാം 

By: 600002 On: Nov 12, 2022, 11:36 AM

 

ബീസിയില്‍ 2023 ജനുവരി 3 മുതല്‍ പ്രൊവിന്‍ഷ്യല്‍ ക്യാമ്പ് സൈറ്റ് ബുക്ക് ചെയ്യാമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രവിശ്യയിലുടനീളമുള്ള ക്യാമ്പ് സൈറ്റുകള്‍ക്കായി റിസര്‍വേഷന്‍ ചെയ്യാന്‍ അന്ന് മുതല്‍ സാധിക്കും. 

രാവിലെ 7 മണിക്ക് റിസര്‍വേഷന്‍ ആരംഭിക്കുന്ന ക്രമത്തിലാണ് ബുക്കിംഗ് സിസ്റ്റം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ക്യാമ്പ് ചെയ്യുന്നവര്‍ക്ക് എത്തിച്ചേരുന്ന തീയതിക്ക് നാല് മാസം മുമ്പ് ഒരു സൈറ്റ് ബുക്ക് ചെയ്യാം. 
റിസര്‍വേഷന്‍ സിസ്റ്റത്തില്‍ പുതിയ ക്യാമ്പ് ഗ്രൗണ്ടുകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. ഈ ക്യാമ്പ് ഗ്രൗണ്ടുകള്‍ റിസര്‍വ് ചെയ്യാവുന്നതും ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ സൈറ്റുകള്‍ വാഗ്ദാനം ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

ക്യാമ്പ് ഗ്രൗണ്ടുകളുടെയും റിസര്‍വ് ചെയ്യാവുന്ന തിയതികളുടെയും വിശദമായ വിവരങ്ങള്‍ ബീസി പാര്‍ക്ക് സൈറ്റില്‍ നിന്നും ലഭ്യമാണ്.