സ്റ്റീവ് ജോബ്‌സിന്റെ ചെരുപ്പ് ലേലത്തിന്; 80,000 ഡോളര്‍ വരെ വില ലഭിച്ചേക്കും 

By: 600002 On: Nov 12, 2022, 11:08 AM

ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് ധരിച്ച സ്വീഡ് ലെതര്‍ ബിര്‍ക്കന്‍സ്‌റ്റോക്ക് ചെരുപ്പുകള്‍ ലേലത്തിന് വെച്ചു. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ജൂലിയന്‍സ് എന്ന സ്ഥാപനമാണ് ചെരുപ്പുകള്‍ ലേലത്തിന് എത്തിച്ചിരിക്കുന്നത്. ചെരുപ്പുകള്‍ക്ക് 60,000 ഡോളര്‍ മുതല്‍ 80,000 ഡോളര്‍ വരെ വില ലഭിച്ചേക്കാമെന്നാണ് സ്ഥാപനം പ്രതീക്ഷിക്കുന്നത്. 

1970 കളിലും 80കളിലുമാണ് സ്റ്റീവ് ജോബ്‌സ് ഈ ചെരുപ്പുകള്‍ ധരിച്ചിരുന്നത്. ആപ്പിളിന്റെ ചരിത്രത്തിലെ പല നിര്‍ണായക നിമിഷങ്ങളിലും അദ്ദേഹം ഈ ചെരുപ്പുകള്‍ ധരിച്ചു. ജോബ്‌സിന് പ്രിയങ്കരമായ ഈ ചെരുപ്പ് ഉപയോഗിച്ച് പഴകിയിട്ടുണ്ട്. കാലിഫോര്‍ണിയയിലെ ജോബ്‌സിന്റെ സ്വത്ത് കൈകാര്യം ചെയ്തിരുന്ന മാര്‍ക്ക് ഷെഫിന്റെ കയ്യിലായിരുന്നു ബ്രൗണ്‍ സ്വീഡ് ചെരുപ്പുകള്‍ ഉണ്ടായിരുന്നത്. ലോകമെമ്പാടും നിരവധി എക്‌സിബിഷനുകളില്‍ ചെരുപ്പ് പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. 

അതേസമയം, ലേലത്തിന് ഇതുവരെ ലഭിച്ച ബിഡ്ഡുകള്‍ കുറവാണ്. 22,500 ഡോളര്‍ വരെ വിലയുള്ള ബിഡ്ഡുകള്‍ മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂവെന്നാണ് സൂചന.