നിക്കോള്‍ കൊടുങ്കാറ്റ്: മാരിടൈംസില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി എണ്‍വയോണ്‍മെന്റ് കാനഡ 

By: 600002 On: Nov 12, 2022, 10:17 AM


ഉഷ്ണമേഖലാ കൊടുങ്കാറ്റിനു ശേഷം നിക്കോള്‍ കൊടുങ്കാറ്റ് വീശിയടിക്കുന്നതിന് മുന്നോടിയായി മാരിടൈംസില്‍ മഴ മുന്നറിയിപ്പ് നല്‍കി. മാരിടൈംസിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും എണ്‍വയോണ്‍മെന്റ് കാനഡ നല്‍കിയിട്ടുണ്ട്.  കൊടുങ്കാറ്റ് നിലവില്‍ വടക്കന്‍ ജോര്‍ജിയയില്‍ നിന്ന് നീങ്ങി പടിഞ്ഞാറ് നിന്ന് നീങ്ങുന്ന കാലാവസ്ഥയുമായി കൂടിച്ചേരും. 

തെക്കുപടിഞ്ഞാറന്‍ നോവാ സ്‌കോഷ്യയയിലും ന്യൂബ്രൗണ്‍സ്വിക്കിലും വെള്ളിയാഴ്ച വൈകുന്നേരത്തോടെ മഴ ആരംഭിക്കും. ശനിയാഴ്ച പുലര്‍ച്ചയോടെ, മാരിടൈംസില്‍ ഉടനീളം മഴ പെയ്യുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മധ്യ,തെക്കന്‍
ന്യൂബ്രൗണ്‍സ്വിക്ക്, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, നോവ സ്‌കോഷ്യ എന്നിവടങ്ങളില്‍ 50 മില്ലിമീറ്ററില്‍ കൂടുതലോ അതിലധികമോ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് എണ്‍വയോണ്‍മെന്റ് കാനഡ പ്രവചിക്കുന്നു. 

ന്യൂബ്രൗണ്‍സ്വിക്ക്, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, നോവാ സ്‌കോഷ്യ എന്നിവയുടെ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 60 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. 

മാരിടൈംസിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ശനിയാഴ്ച വൈകുന്നേരത്തോടെ മഴ അവസാനിക്കുമെന്നും കിഴക്കന്‍ മേഖലകളില്‍ ശനിയാഴ്ച വൈകുന്നേരവും രാത്രിയുമായി മഴ അവസാനിക്കുമെന്നും ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച രാവിലെയോടെ കാറ്റ് കുറയുമെന്നും എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു.