സൗജന്യമായി വൈക്കോല്‍ ലഭ്യമാക്കാന്‍ പഞ്ചാബ് -കേരള മൃഗസംരക്ഷണ മന്ത്രിമാരുടെ ചര്‍ച്ചയിൽ തീരുമാനമായി. പഞ്ചാബില്‍ നിന്ന് കേരളത്തിലേക്ക് വൈക്കോല്‍ എത്തിച്ച് സംസ്ക്കരിച്ച് കാലിത്തീറ്റയാക്കി കുറഞ്ഞ നിരക്കില്‍ കര്‍ഷകര്‍ക്കെത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ പഞ്ചാബിലെ മാലിന്യ പ്രശ്‌നത്തിനും കേരളത്തിലെ കാലിത്തീറ്റ വില വര്‍ധനവിനുമാണ് പരിഹാരമാകുന്നത്. പഞ്ചാബ് മൃഗ സംരക്ഷണ മന്ത്രി ലാല്‍ ജിത് സിംഗ് ഭുള്ളറും, മന്ത്രി ചിഞ്ചുറാണിയും തമ്മിലുള്ള ചര്‍ച്ചയിലാണ് വൈക്കോല്‍ കേരളത്തിലെത്തിക്കാൻ ധാരണയായത്.
വൈക്കോല്‍ അടക്കമുള്ള കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് പഞ്ചാബിലും അയല്‍ സംസ്ഥാനങ്ങളിലും വായുമലിനീകരണം രൂക്ഷമാക്കുന്നുണ്ട്. കുറഞ്ഞ നിരക്കിൽ കാലിത്തീറ്റ ലഭ്യമാക്കുന്നതോടെ ക്ഷീരകര്‍ഷക മേഖലയിലെ രോഷം തണുപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശ്ശിക്കുന്നത്. മന്ത്രിയുടെ നേതൃത്വത്തില്‍ 21 അംഗ നിയമസഭ സമിതി കഴിഞ്ഞ ദിവസം പഞ്ചാബ് സന്ദര്‍ശിച്ചിരുന്നു.