ലോകത്തിലെ രണ്ടാമത്തെ വലിയ ടെലികമ്മ്യൂണിക്കേഷൻ ഇക്കോസിസ്റ്റമായ ഇന്ത്യ 2022ലെ ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ബില്ലിന്റെ കരട് സംബന്ധിച്ച് അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഈ മാസം 20 വരെയാണ് അഭിപ്രായങ്ങൾ സ്വീകരിക്കുന്നത്.പാർലമെന്ററി പാനലിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും പൊതുജനാഭിപ്രായം തേടുന്നതിനായി ബിൽ വീണ്ടും കരടായി അവതരിപ്പിക്കുന്നത്.
ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങൾ, മെഷീൻ-ടു-മെഷീൻ ആശയവിനിമയം, കമ്മ്യൂണിക്കേഷൻ സേവനങ്ങൾ എന്നിവ സംബന്ധി ച്ച വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ 2022 ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ബിൽ, ഒരു ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിന് ലൈസൻസ് ആവശ്യമാണെന്നും ടെലികമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ നൽകുന്നതിന് രജിസ്ട്രേഷൻ ആവശ്യമാണെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്.
എന്നാൽ ഈ സേവനങ്ങളും ട്രായ് തന്നെയായിരിക്കുമോ നിയന്ത്രിക്കുന്നത് എന്ന ചോദ്യം ഉയരുന്ന സാഹചര്യത്തിൽ ലൈസൻസ് നൽകുന്ന കാര്യങ്ങളിൽ കേന്ദ്ര സർക്കാർ ട്രായ് യിൽ നിന്ന് ശുപാർശകൾ തേടേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കും.