ആല്‍ബെര്‍ട്ടയിലെയും ഒന്റാരിയോയിലെയും ടിം ഹോര്‍ട്ടണ്‍സിന്റെ ചിക്കന്‍ ന്യൂഡില്‍ സൂപ്പിലെ ചില ബാച്ചുകളില്‍ എക്‌സ്ട്രാ പ്രോട്ടീന്‍ ബഗ്ഗുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി(CFIA) തിരിച്ചുവിളിക്കല്‍ നോട്ടീസ് നല്‍കി. ഇരുപ്രവിശ്യകളിലെയും വിവിധ ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സൂപ്പ് ബേസ് വിറ്റഴിച്ചതായി സിഎഫ്‌ഐഎ അറിയിച്ചു. ഇവ ഉപയോഗിക്കരുതെന്നും വില്‍ക്കരുതെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒക്ടോബര്‍ 20 വരെയാണ് സൂപ്പ് ബേസ് വിറ്റത്. ടിം ഹോര്‍ട്ടണ്‍സും ഇത് സ്ഥിരീകരിച്ചു. പ്രശ്‌നബാധിത സൂപ്പിന്റെ ബാച്ചുകള്‍ റെസ്റ്റോറന്റുകളില്‍ നിന്ന് നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്തുവെന്നും മറ്റൊരു വിതരണക്കാരനില്‍ നിന്ന് പുതിയ ഉല്‍പ്പന്നം എല്ലാ റെസ്റ്റോറന്റുകളിലും മാറ്റി നല്‍കിയതായും കമ്പനി അറിയിച്ചു.
സൂപ്പ് ഉപയോഗിച്ചവര്‍ക്ക് ഇതുവരെ ശാരീരിക അസ്വസ്ഥതകളോ മറ്റ് അസുഖങ്ങളോ റിപ്പോര്‍ട്ടി ചെയ്തിട്ടില്ല.