പാം ഇന്റെർനാഷണലിന്റെ 'ഓർമയിലെ പൂമരം' പ്രകാശനം ചെയ്യുന്നു .

By: 600104 On: Nov 11, 2022, 4:22 AM

ഷാർജ : പാം ഇന്റെർനാഷണൽ (ഗ്ലോബൽ അലൂമിനി ഓഫ് എൻ. എസ്സ്. എസ്സ്. പോളിടെക്നിക് കോളേജ്, പന്തളം)
കലാലയ സ്‌മൃതികൾ ഉണർത്തി , കലാലയത്തിന്റെ 1961 ൽ പുറത്തിറങ്ങിയ ആദ്യ ബാച്ചിലെ പൂർവവിദ്യാർഥികൾ  മുതൽ 2021 ൽ പുറത്തിറങ്ങിയ പൂർവ വിദ്യാർത്ഥികൾ വരെ  ഭാഗവാക്കായ 'ഓർമയിലെ പൂമരം'   എന്ന പുസ്തകത്തിന്റെ  പ്രകാശനം  2022  നവംബർ 13 ഞായറാഴ്ച രാവിലെ 9 മണിക്ക് ഷാർജ പുസ്തകോത്സവത്തിൽ ദേശീയ അവാർഡ് ജേതാക്കളായ ശ്രീമതി. നാഞ്ചിയമ്മയുടെയും , ശ്രീമതി. ഉമാ പ്രേമൻറെയും മഹനീയ സാന്നിധ്യത്തിൽ  നടത്തപ്പെടുന്നു.
പാം ഭാരവാഹിയായ അനിൽ തലവടിയും, പ്രതാപൻ തായാട്ടും എഡിറ്റേഴ്സ് ആയുള്ള ഈ പുസ്തകം ഹരിതം ബുക്ക്സ് ആണ് പബ്ലിഷ് ചെയ്യുന്നത് .
 ഈ ചടങ്ങിലേക്ക്  പന്തളം എൻ. എസ്സ്. എസ്സ്. പോളിടെക്നിക് കോളേജിലെ , എല്ലാ പൂർവ വിദ്യാർത്ഥികളേയും പാം ഇന്റെർനാഷണൽ  സാദരം സ്വാഗതം ചെയ്യുന്നു.