നാളികേര കർഷകർ പ്രതിസന്ധിയിൽ;വിലത്തകർച്ച രൂക്ഷം

By: 600021 On: Nov 10, 2022, 5:52 PM

സംസ്ഥാനത്ത് നാളികേര വിലയിലെ ഇടിവ് കർഷകർക്ക് തിരിച്ചടിയാവുന്നു. സംഭരണ കേന്ദ്രങ്ങളുടെ കുറവും കർഷകരെ വലയ്ക്കുന്നു. കേന്ദ്രത്തിന്റെ അനുമതി പ്രകാരം അൻപതിനായിരം ടൺ കൊപ്ര സംഭരിക്കേണ്ടിടത്ത് 300 ടണ്ണിൽ താഴെ മാത്രമാണ് സംഭരിക്കാനായത്. 

അതിരൂക്ഷമായ വിലതകർച്ചയ്ക്കൊപ്പം സംഭരണം കൂടി പാളിയതോടെ കൂലി ചെലവ് പോലും കിട്ടാത്ത അവസ്ഥയിലാണ് പലരും. ഇതോടെ കൃഷി ഉപേക്ഷിക്കാനും ഉള്ള തീരുമാനത്തിലാണ് കേര കർഷകർ.വിലസ്ഥിരത പദ്ധതി പോലെ, കൃഷിവകുപ്പ് അടിയന്തര രക്ഷാ പാക്കേജ് ഉടനടി പ്രഖ്യാപിക്കണമെന്നാണ് നാളികേര കർഷകരുടെ ആവശ്യം. വിലതകർച്ചയിൽ നിന്ന് രക്ഷനേടാൻ കർഷകർ സ്വന്തം നിലയ്ക്ക് തുടങ്ങിയ പ്രാദേശിക സഹകരണ സംഘത്തിന്‍റെ പ്രവർത്തനം എപ്പോൾ വേണമെങ്കിലും നിലയ്ക്കുമെന്ന സ്ഥിതിയാണ്.തേങ്ങ പോലെ തന്നെ കൊപ്ര സംഭരിക്കാനും നാട്ടിൽ ഒരു സംവിധാനം ഇല്ലാത്തതിനാൽ മുഴുവൻ പ്രതീക്ഷയും അസ്തമിച്ചു.ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങൾ ഇല്ലാത്തതാണ് സംസ്ഥാനത്തെ കേര കർഷകർ നേരിടുന്ന പ്രധാന പ്രശ്‌നം.