കേരളത്തിൽ ആദ്യ ഗ്യാസ്‌ട്രോഇന്‍റസ്‌റ്റൈനല്‍  ഓങ്കോളജി ചികിത്സാകേന്ദ്രവുമായി ആസ്റ്റര്‍ മെഡ്സിറ്റി

By: 600021 On: Nov 10, 2022, 5:10 PM

സംസ്ഥാനത്ത് ഉദരസംബന്ധമായ അര്‍ബുദങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിൽ രോഗികള്‍ക്ക് അതിനൂതന ചികിത്സ ലഭ്യമാക്കാനൊരുങ്ങി ആസ്റ്റര്‍ മെഡ്സിറ്റി.ഇതിന്റെ തുടക്കമെന്നോണം ഗ്യാസ്ട്രോ, ഓങ്കോളജി വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ഗ്യാസ്‌ട്രോഇന്‍റസ്‌റ്റൈനല്‍  ഓങ്കോളജി ചികിത്സാകേന്ദ്രം കേരളത്തിൽ ആദ്യമായി തുടക്കം കുറിക്കും.രണ്ട് ചികിത്സാമേഖലകളും ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ  തന്നെ ലഭിക്കും.. 

ഉദരരോഗ ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമുള്ള ആസ്റ്റര്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സും ക്യാന്‍സര്‍ ചികിത്സയും റേഡിയേഷന്‍ തെറാപ്പിയും നല്‍കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് കേന്ദ്രവും സംയുക്തമായാണ് പുതിയ ചികിത്സാശാഖയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ഈ രണ്ട് മേഖലകളെയും സംയോജിപ്പിച്ച് വിശദമായ പരിശോധനകളിലൂടെ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം എന്ന് മെഡിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടണ്ട് ഡോ. അരുണ്‍ ആര്‍. വാരിയര്‍ പറഞ്ഞു. 

വയറിനുള്ളിലേക്ക് ക്യാമറ കടത്തി വിട്ടുകൊണ്ട് നടത്തുന്ന ലാപ്രോസ്‌കോപ്പി, റോബോട്ടിക് സര്‍ജറി എന്നിവയും,അതിനൂതനവും അത്യാധുനികവുമായ പ്രീഓപ്പറേറ്റീവ് നിയോഅഡ്ജുവന്റ് തെറാപ്പി, ടാര്‍ഗെറ്റഡ് കീമോതെറാപ്പി, IMRT, SBRT ഐ.എം.ആര്‍.ടി, എസ്.ബിആര്‍.ടി എന്നി ചികിത്സ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.