സംസ്ഥാന പോലീസിൽ എസ്.എച്ച്.ഒ.മാര്‍ക്ക് കൂട്ടസ്ഥലംമാറ്റം. വിവിധ പോലീസ് സ്റ്റേഷനുകൾ അടക്കം 53 SHO-മാർക്കാണ് സ്ഥലമാറ്റ ഉത്തരവ് നൽകിയത്. അടുത്തിടെയുണ്ടായ വിവിധ കേസുകളിൽ അനാസ്ഥ കാണിച്ച പോലീസ് ഉദ്യോഗസ്ഥരും പോലീസ് സ്റ്റേഷനുകളും പട്ടികയിലുണ്ട്. അതിൽ പാറശാല പോലീസ് സ്റ്റേഷനും അവിടുത്തെ പോലീസ് ഓഫീസർമാരും പെടുന്നു. ഷാരോണ്‍ കേസില്‍ പ്രാഥമികാന്വേഷണം നടത്തിയ പാറശ്ശാല എസ്.എച്ച്.ഒ എ.ഹേമന്ദ്കുമാറിനെ വിജിലന്‍സിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. മ്യൂസിയം വളപ്പില്‍ വനിതാ ഡോക്ടര്‍ക്ക് നേരേ അതിക്രമമുണ്ടായ സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ വൈകിയതിന്റെ പേരിൽ മ്യൂസിയം സ്റ്റേഷനിലെ എസ്.എച്ച്.ഒ. പി.എസ്. ധര്‍മജിത്തും വ്യാഴാഴ്ച സ്ഥലംമാറ്റം ലഭിച്ചവരുടെ പട്ടികയിൽ പെട്ടിട്ടുണ്ട്.