മധുര ജില്ലയില്‍ ഉസ്ലാംപെട്ടിയിക്ക് സമീപം പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു. പരിക്കേറ്റ മറ്റുള്ളവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളൈയപ്പന് എന്ന ആളുടെ ഉടമസ്ഥതയിലുള്ള പടക്ക നിർമാണ ശാലയിൽ ആണ് തീപിടിച്ചത്. പടക്ക നിര്‍മാണശാലയിലെ ജോലിക്കാരായ അമാവാസി, വല്ലരശ്, ഗോപി, വിക്കി, പ്രേമ എന്നിവരാണ് മരിച്ചത്. പോലീസ് അന്വേഷണം പുരോഗമിക്കുന്നു.