Picture Courtesy : Deccan Herald
കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കി. സർക്കാർ നിർദ്ദേശിക്കുന്ന ആളായിരിക്കും അടുത്ത ചാൻസലർ പദവിയിലിരിക്കുക. സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ആണ് ഗവർണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കിയതായി ഉത്തരവ് ഇറക്കിയത്. അഞ്ച് വർഷത്തേക്കാണ് പുതിയ നിയമനം. കലാ സാംസ്കാരിക മേഖലയിൽ പ്രമുഖനായ ആളായിരിക്കും പുതിയ ചാൻസലർ. ചാന്‍സലറുടെ അഭാവത്തില്‍ പ്രോ ചാന്‍സലര്‍ക്ക് ആയിരിക്കും സര്‍വകലാശാലയുടെ ഉത്തരവാദിത്വം.