വാന്‍കുവറില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ റൂമുകള്‍ വാടകയ്ക്ക് ലഭിക്കുമെന്ന പരസ്യം ചെയ്യുന്ന വ്യജ എയര്‍ബിഎന്‍ബി(AirBnb) ലിസ്റ്റിംഗുകള്‍ ഉള്‍പ്പെടുന്ന തട്ടിപ്പിനെക്കുറിച്ച് വാടകക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ബെറ്റര്‍ ബിസിനസ് ബ്യൂറോ.
ഒരു പ്രാദോശിക റെഡ്ഡിറ്റ് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ അപരിചതര്‍ തമ്മിലുള്ള ടെക്സ്റ്റ് മെസ്സേജ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു സ്ത്രീ റെന്റല്‍ ലിസ്റ്റിംഗ് പരിശോധിച്ചെന്നും അതില്‍ എന്തോ പന്തികേട് തോന്നിയപ്പോള്‍ അവിടെ താമസിച്ചുവെന്ന് കരുതപ്പെടുന്ന വ്യക്തിയുമായി ബന്ധപ്പെട്ടുവെന്നും പറയുന്നു. ഈ ടെക്സ്റ്റ് മെസ്സേജ് എക്‌സ്‌ചേഞ്ച് സൂചിപ്പിക്കുന്നത് രണ്ട് സ്ത്രീകള്‍ ലിസ്റ്റിംഗുകള്‍ കാണുന്നുണ്ടെന്നും ഡിസംബര്‍ 1ന് എയര്‍ബിഎന്‍ബിയിലെ റൂം സുരക്ഷിതമാക്കുവാന്‍ ആളുകളോട് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുന്നതുമാണ്.
റെന്റല്‍ തട്ടിപ്പില്‍ വീഴണ്ടേതായിരുന്നുവെന്നും ഭാഗ്യം കൊണ്ട് അതുണ്ടായില്ലെന്നും ഒരു റെഡ്ഡിറ്റ് ഉപയോക്താവ് കമന്റ് ചെയ്യുന്നുണ്ട്. ഉടമകളുമായി സംസാരിക്കണമെന്നും പേപ്പര്‍ വര്‍ക്കുകള്‍ കാണണമെന്നും അറിയിച്ചതിനെ തുടര്‍ന്നാണ് തട്ടിപ്പില്‍ നിന്നും രക്ഷപ്പെട്ടത്.
ബീസിയിലുടനീളം വാടക തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ടെന്ന് ബെറ്റര്‍ ബിസിനസ് ബ്യൂറോ പറയുന്നു. ഉയര്‍ന്നു വരുന്ന ചെലവുകള്‍, കുറഞ്ഞ ഒഴിവുകള്‍, ഹ്രസ്വകാല, ദീര്‍ഘകാര വാടകയ്ക്ക് ഉയര്‍ന്ന ഡിമാന്‍ഡ് തുടങ്ങിയവയാണ് വാടക തട്ടിപ്പുകള്‍ക്ക് പ്രേരിപ്പിക്കുന്നത്. പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന തട്ടിപ്പുകളില്‍ മൂന്ന് ശതമാനത്തിലധികം വാടക തട്ടിപ്പുകളാണെന്ന് ബിബിബി വ്യക്തമാക്കുന്നു.