സുനകിന്‍റെ മന്ത്രിസഭയില്‍ നിന്നും രാജിവെച്ച് മുതിര്‍ന്ന മന്ത്രി ഗാവിൻ വില്യംസൺ 

By: 600007 On: Nov 10, 2022, 2:58 AM

സഹപ്രവര്‍ത്തകനോട് മോശമായി പെരുമാറി എന്ന ആരോപണത്തെ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്‍റെ മന്ത്രിസഭയില്‍ നിന്നും ആദ്യത്തെ രാജി. ഗാവിൻ വില്യംസൺ എന്ന മുതിര്‍ന്ന മന്ത്രിയാണ് കഴിഞ്ഞ ദിവസം രാജിവച്ചത്.സഹപ്രവര്‍ത്തകന് അയച്ച ഒരു ടെക്സ്റ്റ് സന്ദേശമാണ് ഗാവിൻ വില്യംസൺ നെ  രാജിയിലേക്ക് നയിച്ചത്. സന്ദേശം ലഭിച്ച സഹപ്രവര്‍ത്തകനോട് മാപ്പ് പറഞ്ഞെങ്കിലും പിന്നീട് സ്ഥാനം രാജിവയ്ക്കുകയാണ് എന്ന് അറിയിക്കുകയായിരുന്നു. 

മുന്‍കാലത്തെ ചില കാര്യങ്ങള്‍ വച്ച് തന്നെ പലരും വ്യക്തിപരമായി ആക്രമിക്കുന്നുണ്ടെന്നും ,തനിക്കെതിരെ ഉയരുന്ന ആരോപണം സര്‍ക്കാറിന്‍റെ നല്ല പ്രവര്‍ത്തനത്തിന് കളങ്കം ഉണ്ടാകരുത് അതിനാല്‍ ഞാന്‍ രാജിവയ്ക്കുന്നു എന്നുമാണ്  വില്യംസൺ രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത് .

പ്രതിരോധ മന്ത്രിയായിരുന്ന സമയത്തും ഇദ്ദേഹം  വിവാദത്തില്‍ പെട്ടിരുന്നു.എന്നാൽ,ഗാവിൻ വില്യംസൺ എന്നും സര്‍ക്കാറിനും, പാര്‍ട്ടിക്കും വിശ്വസ്തനാണ്- ഈ രാജി വളരെ ദു:ഖകരമാണ് , എന്നാണ് കത്ത് സ്വീകരിച്ച പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രതികരണം.