റോഡ് നിർമാണം ശോചനീയം; ജനങ്ങളോട് ക്ഷമ ചോദിച്ച്  മന്ത്രി നിതിൻ ഗഡ്കരി

By: 600021 On: Nov 9, 2022, 7:35 PM

400 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച മണ്ഡ്ല - ജബൽപൂർ ഹൈവേ പ്രോജെക്ടിൽ പരസ്യമായി ഖേദപ്രകടനം നടത്തി കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി.റോഡ് നിർമാണത്തിൽ താൻ  തൃപ്തനല്ലെന്നും ഇത്രയും നാൾ നിങ്ങള്‌ നേരിട്ട ബുദ്ധിമുട്ടിന് ഞാൻ മാപ്പ് പറയുന്നു എന്നും  മധ്യപ്രദേശിലെ ജബൽപൂരിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.അതോടൊപ്പം പദ്ധതിക്കായി പുതിയ കരാറിന് ഉത്തരവിടുകയും ചെയ്തു.

പരസ്യമായ ഖേദപ്രകടനം ജനം കയ്യടിയോടെ സ്വീകരിച്ചു.ബറേല മുതൽ മണ്ഡ്ല വരെയുള്ള 63 കിലോമീറ്റർ റോഡാണ്  400 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചത്. ‍മികച്ച റോ​ഡുകൾ കൊണ്ടുവരാൻ താൻ  ആവശ്യപ്പെട്ടിട്ടുണ്ട് . മൻമോഹൻ സിങ് കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക്  രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും ദരിദ്രരായ ആളുകൾക്കും നേട്ടങ്ങൾ ലഭ്യമാക്കണമെങ്കിൽ ഇന്ത്യയുടെ സാമ്പത്തിക നയം ഉദാരമാകണമെന്നും ഗഡ്കരി പറഞ്ഞു.