'വര്‍ക്ക് എക്സ്പീരിയന്‍സ്' നിര്‍ബന്ധമാക്കാൻ ഒരുങ്ങി ഗോവ

By: 600021 On: Nov 9, 2022, 7:14 PM

മികവുറ്റ  ജീവനക്കാരെ ലഭിക്കാന്‍  ഗോവയിൽ എല്ലാ സര്‍ക്കാര്‍ ഉദ്യോഗത്തിനും  ഒരു വര്‍ഷത്തെ ജോലി പരിചയം നിർബന്ധമാക്കുമെന്ന് ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത്.ഒരാളെ നേരിട്ട് സര്‍ക്കാര്‍ സര്‍വീസിലേക്ക് എടുക്കുന്ന രീതി അവസാനിപ്പിക്കുമെന്നും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്ത് പരിചയം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരോ സര്‍ക്കാര്‍ ജോലിക്കും കൃത്യമായ ആളെ തന്നെ തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ അധികം വൈകാതെ  ആവശ്യമായ നിയമഭേദഗതികള്‍ വരുത്തുമെന്നും സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വഴിയായിരിക്കും എല്ലാ സര്‍ക്കാര്‍ ജോലി നിയമനങ്ങളും എന്ന് വടക്കന്‍ ഗോവയിലെ തലേഗാവോ ഗ്രാമത്തില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.