ഡി വൈ ചന്ദ്രചൂഡ് അധികാരമേറ്റു;ശ്രദ്ധേയമായി മോദിയുടെ അഭാവം

By: 600021 On: Nov 9, 2022, 6:57 PM

പരമോന്നത നീതീപീഠത്തിന്‍റെ കാവലാളായി ധനഞ്ജയ് യശ്വന്ത ചന്ദ്രചൂഡ് എന്ന ഡി വൈ ചന്ദ്രചൂഡ് അധികാരമേറ്റു.2024 നവംബർ പത്ത് വരെയുള്ള രണ്ടു വർഷ കാലാവധിയിലേക്ക് ആണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ അമ്പതാമത് ചീഫ് ജസ്റ്റിസായി അധികാരമേറ്റത്. രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലിക്കൊടുത്ത  ചടങ്ങിൽ   ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, ലോക്ശഭാ സ്പീക്കർ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പങ്കെടുത്തു.

ചടങ്ങിന് പിന്നാലെ സുപ്രീം കോടതിയിലെ ഗാന്ധിപ്രതിമയിൽ മാലചാർത്തിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ദേഹത്തിന്‍റെ ഓഫീസിൽ എത്തി ദേശീയ പതാകയെ നമസ്കരിച്ച ശേഷമാണ് ഫയലുകളില്‍ ഒപ്പിട്ടത് .ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് കേന്ദ്രവും കൊളീജീയവും തമ്മിൽ ശീതസമരം തുടരുന്നതിനിടെ നടന്ന ചീഫ് ജസ്റ്റിസിന്‍റെ അധികാരമേറ്റെടുക്കല്‍ ചടങ്ങില്‍ പ്രധാനമന്ത്രിയുടെ അഭാവം ചർച്ചയായി.