ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം; കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

By: 600021 On: Nov 9, 2022, 6:31 PM

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ വൈകിട്ടോടെ ന്യുന മർദ്ദം രൂപപ്പെട്ടു.അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും തൽ ഫലമായി  കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇതോടെ വിവിധ ജില്ലകൾക്ക്  ജാഗ്രത നിർദ്ദേശം നൽകി.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ്  രണ്ട് ദിവസം യെല്ലോ ജാഗ്രത നിർദ്ദേശിച്ചിരിക്കുന്നത്.

നവംബർ 9 മുതൽ 12 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് തമിഴ്നാട് - പുതുച്ചേരി തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും  ഇതിന്റെ ഫലമായി കേരളത്തിൽ രണ്ട് നാൾ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നവംബർ 12, 13 തീയതികളിലാകും കൂടുതൽ ഭീഷണിയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്.