ഗ്രാമീണ മേഖലയില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം: 475 മില്യണ്‍ ഡോളര്‍ അധികമായി പ്രഖ്യാപിച്ച് ജസ്റ്റിന്‍ ട്രൂഡോ 

By: 600002 On: Nov 9, 2022, 12:46 PM


രാജ്യത്തെ ഗ്രാമീണ പ്രദേശങ്ങളിലേക്ക് അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനായി ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഫണ്ടിലേക്ക് 475 മില്യണ്‍ ഡോളര്‍ അധികമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ന്യൂബ്രണ്‍സ്വിക്കിലെ ഒറോമോക്‌റ്റോയില്‍ നടന്ന ചടങ്ങിലാണ് ട്രൂഡോയുടെ പ്രഖ്യാപനം. കാനഡയിലെ 60,000 വീടുകളെ അതിവേഗ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ ഫണ്ട് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

2026 ഓടെ 98 ശതമാനം പേരെയും 2030 ഓടെ 100 ശതമാനം പേരെയും അതിവേഗ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ പദ്ധതിയായ യൂണിവേഴ്‌സല്‍ ബ്രോഡ്ബാന്‍ഡ് ഫണ്ടിലെ 2.75 ബില്യണ്‍ ഡോളറിന് പുറമെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന തുക.  ന്യൂബ്രണ്‍സ്വിക്കിനായി നീക്കിവെച്ച 55 മില്യണ്‍ ഡോളറിന് പുറമെ പ്രവിശ്യയ്ക്കായി 17.6 മില്യണ്‍ ഡോളര്‍ വരെയും ഇതൊടൊപ്പം ട്രൂഡോ പ്രഖ്യാപിച്ചു.