സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശവുമായി ടൊറന്റോ മെഡിക്കല്‍ ഓഫീസര്‍ 

By: 600002 On: Nov 9, 2022, 12:25 PM


മാസ്‌ക് മാന്‍ഡേറ്റ്, പ്രത്യേകിച്ച് സ്‌കൂളുകളില്‍ തിരികെ കൊണ്ടുവരണമെന്ന നിര്‍ദ്ദേശവുമായി ടൊറന്റോ മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്ത് ഡോ. കേറ്റ് മുള്ളിഗന്‍ രംഗത്ത്. കഴിഞ്ഞ ദിവസം നടന്ന പ്രതിമാസ ബോര്‍ഡ് ഓഫ് ഹെല്‍ത്ത്(BOH) മീറ്റിംഗിലാണ് ഡോ. കേറ്റ് മുള്ളിഗന്‍ ഈ വിഷയത്തില്‍ പ്രമേയം അവതരിപ്പിച്ചത്. 

ശ്വാസകോശ വൈറസുകളുടെ വ്യാപനം കുറയ്ക്കുക, പീഡിയാട്രിക് കെയര്‍ സേവനങ്ങളുടെ കപ്പാസിറ്റി സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കാന്‍ മുള്ളിഗന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കോവിഡ് കേസുകളുടെയും മറ്റ് ശ്വാസകോശ സംബന്ധമായ കേസുകളുടെയും വര്‍ധനവിനെ നഗരം എങ്ങനെ സമീപിക്കുന്നുവെന്നതിനെക്കുറിച്ച് ഒരു അടിയന്തര ബോധം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. 

അതേസമയം, മാസ്‌ക് മാന്‍ഡേറ്റുകള്‍ ഇഷ്യൂ ചെയ്യാന്‍ ആരോഗ്യമന്ത്രി ഡി വില്ലയോട് നേരിട്ട് ആവശ്യപ്പെടാനുള്ള എല്ലാ ഡാറ്റയും BOH ന് ഇപ്പോള്‍ ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.