ആല്‍ബെര്‍ട്ടയില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് കനത്ത മഞ്ഞുവീഴ്ചയും തണുപ്പും 

By: 600002 On: Nov 9, 2022, 11:05 AM



കനത്ത മഞ്ഞുവീഴ്ചയാണ് തിങ്കളാഴ്ച മധ്യ, തെക്കന്‍ ആല്‍ബെര്‍ട്ടയിലെ പ്രദേശങ്ങളിലുണ്ടായതെന്ന് എണ്‍വയോണ്‍മെന്റ് കാനഡ. കാല്‍ഗറിയില്‍, കാനഡ ഒളിമ്പിക് പാര്‍ക്കില്‍ ചൊവ്വാഴ്ച പകല്‍ താപനില -22.5c യിലേക്ക് താഴ്ന്നു. -19C എന്ന മുന്‍ റെക്കോര്‍ഡാണ് ചൊവ്വാഴ്ച തകര്‍ത്തത്. 

ദൈനംദിന കുറഞ്ഞ താപനിലയുള്ള കമ്യൂണിറ്റികളില്‍ ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയത് ബോവ വാലിയിലായിരുന്നു. ഇവിടെ -31.7c യായിരുന്നു കുറഞ്ഞ താപനില.