നിര്‍ബന്ധിത കോവിഡ് വാക്‌സിന്‍ നയം അവസാനിപ്പിക്കുന്നതായി ടൊറന്റോ സിറ്റി 

By: 600002 On: Nov 9, 2022, 10:51 AM

 

ടൊറന്റോയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, മറ്റ് കരാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കുള്ള നിര്‍ബന്ധിത കോവിഡ് വാക്‌സിന്‍ നയം അവസാനിപ്പിക്കുന്നതായി സിറ്റി അധികൃതര്‍ അറിയിച്ചു. 2021 സെപ്റ്റംബറിലാണ് വാക്‌സിന്‍ സ്വീകരിക്കുന്നത് നിര്‍ബന്ധമാക്കിയുള്ള പ്രഖ്യാപനം ഉണ്ടായത്. വാക്‌സിന്‍ മാന്‍ഡേറ്റിലുള്ള പുതിയ തീരുമാനം ഡിസംബര്‍ 1 ന് പ്രാബല്യത്തില്‍ വരും. 

90 ശതമാനത്തിലധികം പൊതുജനങ്ങളും 99 ശതമാനം ജീവനക്കാരും കുറഞ്ഞത് രണ്ട് കോവിഡ് വാക്‌സിന്‍ ഡോസുകളെങ്കിലും സ്വീകരിച്ചിട്ടുണ്ടെന്നും ഇതിനാലാണ് നിര്‍ബന്ധിത വാക്‌സിന്‍ നയം പിന്‍വലിക്കുന്നതെന്നും സിറ്റി അറിയിച്ചു. 

ഈ വര്‍ഷം ആദ്യം, വാക്‌സിന്‍ നയത്തിന്റെ സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ട 461 ജീവനക്കാരെ പിരിച്ചുവിട്ടതായി സിറ്റി അറിയിച്ചു. എന്നാല്‍ വാക്‌സിന്‍ സ്റ്റാറ്റസ് വെളിപ്പെടുത്താത്തതോ അല്ലെങ്കില്‍ വാക്‌സിനേഷന്‍ എടുക്കാത്തതോ ആയ ഏകദേശം 350 യൂണിയനൈസ്ഡ് സിറ്റി ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കാന്‍ സിറ്റി ഉത്തരവിട്ടു. ഇവര്‍ക്ക് ഡിസംബര്‍ 1 മുതല്‍ ജോലിയില്‍ പ്രവേശിക്കാന്‍ അര്‍ഹതയുണ്ടെന്നും സിറ്റി അറിയിച്ചു.