വരും വര്‍ഷം വാന്‍കുവര്‍ ഏരിയ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വീടുകളുടെ വിലയില്‍ വലിയ കുറവു വന്നേക്കാമെന്ന പ്രവചനങ്ങളാണ് പുറത്തുവരുന്നത്. 2023 ല്‍ പ്രവിശ്യയിലുടനീളമുള്ള ശരാശരി വീടുകളുടെ വില്‍പ്പന ഏകദേശം അഞ്ച് ശതമാനം കുറയുമെന്ന് ബീസി റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്(BCREA) പറയുന്നു. അതേസമയം, വില്‍പ്പനയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്ന വീടുകളുടെ എണ്ണവും കുറയുമെന്ന് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു.
മള്‍ട്ടിപ്പിള്‍ ലിസ്റ്റിംഗ് സര്‍വീസ്(MLS) വില്‍പ്പന 2021 ല്‍ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ഈ വര്‍ഷം 34.4 ശതമാനം കുറയുമെന്നാണ് അസോസിയേഷന്റെ പ്രവചനം. അടുത്ത വര്‍ഷം അവ 11.4 ശതമാനം കൂടി കുറയുമെന്നാണ് പ്രതീക്ഷ.
വിലയില്‍ ഇടിവ് പ്രവചിക്കുന്നുണ്ടെങ്കിലും, ഈ വര്‍ഷം വീടുകളുടെ വില ഉയര്‍ന്ന നിലയില്‍ തന്നെയാണ് തുടരുന്നത്. ഗ്രേറ്റര്‍ വാന്‍കുവര്‍ മേഖലയില്‍ 2023 ലെ ശരാശരി MLS വില 11.മില്യണ്‍ ഡോളറിന് മുകളിലായിരിക്കുമെന്നും അസോസിയേഷന് വ്യക്തമാക്കുന്നു.