കനേഡിയന്‍ സൈനികന്‍ ഇറാഖില്‍ മരിച്ചു; അന്വേഷണം ആരംഭിച്ചതായി സായുധസേന  

By: 600002 On: Nov 9, 2022, 9:06 AM

 

കനേഡിയന്‍ സായുധസേനയിലെ സൈനികന്‍ ഇറാഖില്‍ അന്തരിച്ചതായി ദേശീയ പ്രതിരോധ വകുപ്പ് അറിയിച്ചു. വിന്നിപെഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 38 കനേഡിയന്‍ ബ്രിഗേഡ് ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ഓപ്പറേഷന്‍ ഓഫീസറായ ക്യാപ്റ്റന്‍ എറിക് ചിയുങ് ആണ് ശനിയാഴ്ച ബാഗ്ദാദില്‍ വെച്ച് മരണമടഞ്ഞതെന്ന് കനേഡിയന്‍ സായുധസേന പ്രസ്താവനയില്‍ അറിയിച്ചു. ചിയുങിന്റെ മരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അത് പൂര്‍ത്തിയാകുന്നതു വരെ മറ്റ് വിശദാംശങ്ങളൊന്നും നല്‍കില്ലെന്നും പ്രതിരോധ വകുപ്പും സായുധസേനയും അറിയിച്ചു. 

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്റ് എന്ന തീവ്രവാദ സംഘടനയ്‌ക്കെതിരായ യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. ഐഎസ് ആദ്യമായി ഒരു വലിയ പ്രദേശം പിടിച്ചെടുക്കുകയും ഇസ്ലാമിക ഖിലാഫത്ത് പ്രഖ്യാപിക്കുകയും ചെയ്ത 2014 മുതല്‍ കാനഡയ്ക്ക് ഇറാഖില്‍ സൈന്യമുണ്ട്. ഇതില്‍ സേവനമനുഷ്ടിക്കവെയാണ് ചിയുങിന്റെ മരണം.