റഷ്യയുമായുള്ള വാണിജ്യ പങ്കാളിത്തം ഒഴിയില്ലെന്ന് ഇന്ത്യ  

By: 600021 On: Nov 8, 2022, 6:24 PM

ഇന്ത്യക്ക് റഷ്യയുമായുള്ളത് ദീർഘകാലത്തെ ബന്ധമാണ്. ഇത് വിപൂലീകരിക്കാനുള്ള ശ്രമം തുടരുകയാണെന്നും എന്തൊക്കെ സമ്മർദ്ദങ്ങളുണ്ടായാലും റഷ്യയുമായുള്ള വാണിജ്യ പങ്കാളിത്തത്തിൽ നിന്നും പിന്നോട്ടില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ.യുദ്ധകാലം കഴിഞ്ഞു, ഇന്ത്യ സമാധാനത്തിനൊപ്പമാണ് നിലകൊള്ളുന്നതെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർഗെ ലവ്റോയുമായുള്ള  കൂടിക്കാഴ്ചയിൽ  ജയ്ശങ്കർ  വ്യക്തമാക്കി. റഷ്യ- യുക്രൈൻ യുദ്ധത്തിന് ശേഷം ആദ്യമായി  റഷ്യ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര വിപണിയെ പിടിച്ചു നിർത്തുന്നതിൽ ഇരു രാജ്യങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ടെങ്കിലും ഇന്ധന വാതക ഉപഭോഗത്തിൽ മൂന്നാമതാണ് ഇന്ത്യ. കുറഞ്ഞ വിലയിൽ ഇന്ധന സ്രോതസ്സുകൾ കണ്ടത്തേണ്ടത് രാജ്യത്തിന്റെ സുപ്രധാന ആവശ്യമാണെന്നും  അതിന് സഹായിക്കുന്ന റഷ്യയുമായുള്ള പങ്കാളിത്തം ഇന്ത്യ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും ജയശങ്കർ പറഞ്ഞു.