ഇരട്ട നികുതി പിരിവ്: സംസ്ഥാന സർക്കാരിനെ അനുകൂലിച്ച് ഹൈക്കോടതി

By: 600021 On: Nov 8, 2022, 5:49 PM

കേരളത്തിലേക്ക് വരുന്ന അന്തർ സംസ്ഥാന ബസുകൾ നികുതിയടക്കണമെന്ന മോട്ടോർ വാഹന വകുപ്പ് ഉത്തരവിനെതിരായ  ഹർജി  ഹൈക്കോടതി തള്ളി.നികുതി ഈടാക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കം തടയണമെന്നായിരുന്നു കേരളത്തിന് പുറത്ത് രജിസ്റ്റർ ചെയ്ത ബസുടമകൾ ആവശ്യപ്പെട്ട ഹർജി. എന്നാൽ കേന്ദ്ര നിയമത്തിന്റെ അഭാവത്തിൽ ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകളിൽ നിന്ന് സംസ്ഥാനത്തിന് നികുതി പിരിക്കാൻ നിയമപരമായ അധികാരമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്‍ത്  കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് വാഹനങ്ങൾ നവംബര്‍ ഒന്നിനകം കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറണമെന്നും അല്ലാത്ത പക്ഷം  കേരള മോട്ടർ വാഹന ടാക്സേഷൻ നിയമ പ്രകാരം നികുതി ഈടാക്കുമെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ വ്യക്തമാക്കിയിരുന്നു.