പാറശ്ശാല ഡിപ്പോയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സിംഗിൾ ഡ്യൂട്ടി പരിഷ്കാരം വരുമാനത്തിൽ വൻ വർധനവുണ്ടാക്കിയെന്ന് കെഎസ്ആർടിസി. ശരാശരി വരുമാനം 80,000-90,000 രൂപയായി വർധിച്ചു എന്നാണ് കെഎസ്ആര്‍ടിസി കേരളാ ഹൈക്കോടതിയെ അറിയിച്ചത്.
സർക്കാർ നിർദേശപ്രകാരം നടപ്പിലാക്കിയ സിംഗിൾ ഡ്യൂട്ടി പരിഷ്കരണവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും പ്രതിസന്ധി ഘട്ടത്തിൽ ഡ്യൂട്ടി പരിഷ്ക്കരണം വലിയ ആശ്വാസമാകുന്നുണ്ടെന്നും കെഎസ് ആര്‍ടിസി കോടതിയിൽ വ്യക്തമാക്കി.ഡ്യൂട്ടി പരിഷ്കരണത്തിനെതിരായ ഹർജിയിലാണ് കെഎസ്ആർടിസി ഹൈക്കോടതിയിൽവിശദീകരണം നൽകിയത്
നിലവിൽ പാറശ്ശാല ഡിപ്പോയിൽ മാത്രം നടപ്പിലാക്കിയ സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണം അടുത്ത ഘട്ടത്തിൽ മറ്റ് ഡിപ്പോകളിലേക്കും വ്യാപിപ്പിക്കും.