മാധ്യമനിയന്ത്രണ ബിൽ; സർക്കാർ ശ്രമം വിവാദത്തിൽ 

By: 600021 On: Nov 8, 2022, 4:58 PM

 

മാധ്യമസ്വാതന്ത്രത്തിനായുള്ള വാദങ്ങൾ ഉയരുന്ന സാഹചര്യത്തിലും  ഓൺലൈൻ അധിക്ഷേപം നിയന്ത്രിക്കാനെന്ന പേരിൽ സർക്കാർ നടത്തുന്ന മാധ്യമ നിയന്ത്രണത്തിനുള്ള ശ്രമങ്ങൾ വിവാദമാവുന്നു. ഐപിസി 292 ആം വകുപ്പ് ഭേദഗതി ചെയ്ത് കൊണ്ടുവരുന്ന 292 -എ നൽകുന്നത് മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള അധികാരമാണ് എന്നാണ് വിലയിരുത്തൽ. സൈബർ സ്പേസിലെ  ദുരുപയോഗ സാധ്യത ഒഴിവാക്കാനാണ് ബില്ല് മാറ്റിയത് എന്ന്   സർക്കാർ വിശദീകരിക്കുമ്പോഴും ബില്ലിലെ വ്യവസ്ഥകൾ എല്ലാതരം മാധ്യമങ്ങൾക്കും ബാധകമാകും വിധത്തിലാണ്. 

അശ്ലീലമോ അപമാനകരമോ ഭീഷണിപ്പെടുത്താനോ ഉള്ള ഉള്ളടക്കമുള്ള ചിത്രമോ പൊതുജനങ്ങൾക്ക് കാണുന്ന വിധം നൽകിയാൽ കുറ്റകരമാക്കുന്നതാണ് ഭേദഗതി. രഹസ്യമായി കൊണ്ടുവന്ന ബിൽ വഴി ഏത് മാധ്യമത്തെയും മാധ്യമപ്രവർത്തകരെയും നിയമത്തിൽ കുരുക്കാൻ തന്നെയാണ് ശ്രമം എന്നതിനാലാണ് വിവാദം ഉയരുന്നത്. വൻ വിവാദത്തെ തുടർന്ന്  മുൻപ് റദ്ദാക്കിയ 118 എ യിലെ സമാനമായ വകുപ്പുകളാണ് വീണ്ടും വരുന്നത്.