ഹോട്ടലുടമകൾക്ക് തിരിച്ചടിയായി വാണിജ്യ സിലിണ്ടറുകളുടെ ഇൻസെന്റീവ് പിൻവലിച്ചു. കൂടുതൽ സ്റ്റോക്കായി എടുക്കുന്നവർക്ക് 240 രൂപവരെ ഇൻസ്റ്റന്റീവ് ആയി എണ്ണക്കമ്പനികൾ നൽകിയിരുന്നു. ഈ സംവിധാനമാണ് എണ്ണക്കമ്പനികൾ ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. ഇനി മുതൽ വാണിജ്യ സിലിണ്ടറുകൾ വിപണിയിലെ അതേ വിലയ്ക്ക് തന്നെ ഡീലർമാർക്കും വിൽക്കേണ്ടി വരും. ഇന്‍സെന്റീവ് പിന്‍വലിച്ചതോടെ ഇതുവരെ 1508 രൂപയായിരുന്ന 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില്‍പന വില ഇനി 1748 രൂപയാകും.