മോണ്‍ട്രിയലില്‍ മോഡേണ എംആര്‍എന്‍എ വാക്‌സിന്‍ ഫാക്ടറി നിര്‍മിക്കുന്നു: തറക്കല്ലിടല്‍ ചടങ്ങ് ജസ്റ്റിന്‍ ട്രൂഡോ നിര്‍വഹിച്ചു 

By: 600002 On: Nov 8, 2022, 12:16 PM

 

 

കാനഡയുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ മോണ്‍ട്രിയലിനു സമീപം നിര്‍മിക്കുന്ന മോഡേണയുടെ പുതിയ എംആര്‍എന്‍എ വാക്‌സിന്‍ ഫാക്ടറി സഹായിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.ക്യുബെക്കിലെ ലാവലില്‍ കമ്പനി ആരംഭിക്കുന്ന പുതിയ ഫാക്ടറിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാക്ടറിക്കായുള്ള ഒരുക്കങ്ങളും അടിസ്ഥാന നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്ന ഗ്രൗണ്ടില്‍ അദ്ദേഹം പര്യടനം നടത്തി. 

2024 ഓടു കൂടി ഫാക്ടറിയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നും പ്രതിവര്‍ഷം 100 മില്യണ്‍ ഡോസ് എംആര്‍എന്‍എ വാക്‌സിനുകള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നുമാണ് കമ്പനിയുടെ പ്രതീക്ഷ. കോവിഡ്-19, ഇന്‍ഫ്‌ളുവന്‍സ, ആര്‍എസ്‌വി എന്നിവയുള്‍പ്പെടെ മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെയുള്ള വാക്‌സിനുകളും നിര്‍മിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.