കുടിയേറ്റം വര്‍ധിക്കുന്നു; ഒന്റാരിയോയില്‍ ഗ്രീന്‍ബെല്‍റ്റ് ഹൗസിംഗ് അത്യാവശ്യമെന്ന് ഡഗ് ഫോര്‍ഡ് 

By: 600002 On: Nov 8, 2022, 11:51 AM


പാര്‍പ്പിട പ്രതിസന്ധി കൂടുതല്‍ രൂക്ഷമായെന്നും കുടിയേറ്റം വര്‍ധിച്ചതിനാല്‍ ഇനിയും വഷളാകുമെന്നും പറഞ്ഞുകൊണ്ട് പരിസ്ഥിതി സംരക്ഷിത ഗ്രീന്‍ബെല്‍റ്റില്‍ നിന്ന് ഭൂമി നീക്കം ചെയ്യാനുള്ള തന്റെ നിര്‍ദ്ദേശത്തെ ന്യായീകരിച്ച് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. 2025 ഓടെ 500,000 കുടിയേറ്റക്കാരെ സ്വീകരിച്ച് ഇമിഗ്രേഷന്‍ നിലവാരം ഉയര്‍ത്താനുള്ള ഫെഡറല്‍ സര്‍ക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. 

എന്നാല്‍, പ്രതിവര്‍ഷം ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ ഒന്റാരിയോയില്‍ എത്താന്‍ തുടങ്ങിയാല്‍ അവര്‍ക്ക് താമസിക്കാനായി പ്രവിശ്യയില്‍ ഒരിടവും ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. 

50,000 പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിനായി, പരിസ്ഥിതി ലോല പ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി സൃഷ്ടിച്ച ഗ്രീന്‍ബെല്‍റ്റില്‍ ഉള്‍പ്പെട്ട ഭൂമി ഒഴിവാക്കുന്നതായി സര്‍ക്കാര്‍ വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്.