സ്‌കാവഞ്ചര്‍ ഹണ്ടുമായി കാല്‍ഗറി ട്രാന്‍സിറ്റ്; വിജയികള്‍ക്ക് 500 ഡോളര്‍ വില വരുന്ന ആര്‍ട്ട് മാര്‍ക്കറ്റ് ക്രാഫ്റ്റ് ഗിഫ്റ്റുകള്‍ 

By: 600002 On: Nov 8, 2022, 9:25 AM

 

കാല്‍ഗറിയില്‍ യാത്രക്കാരെ പൊതുഗതാഗത സംവിധാനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സ്‌കാവഞ്ചര്‍ ഹണ്ടുമായി കാല്‍ഗറി ട്രാന്‍സിറ്റ്. ട്രാന്‍സിറ്റിന്റെ കാറുകളിലും റെയില്‍വേ സ്റ്റേഷനുകളിലും അഞ്ച് ചെറിയ പെയിന്റിംഗുകള്‍ ഒളിപ്പിച്ചു വെക്കും. ട്രാന്‍സിറ്റ് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ചിത്രങ്ങള്‍ കണ്ടെത്താം. വിജികളാകുന്നവര്‍ക്ക് ആര്‍ട്ട് മാര്‍ക്കറ്റ് ക്രാഫ്റ്റ് സെയില്‍ സ്വാഗ് സമ്മാനിക്കും. 

നവംബര്‍ 12 ശനിയാഴ്ചയാണ് ഹണ്ട് സംഘടിപ്പിക്കുന്നത്. ഹണ്ടിലൂടെ ചിത്രങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് 500 ഡോളര്‍ വിലവരുന്ന ടെലസ്(TELUS)  കണ്‍വെന്‍ഷന്‍ സെന്ററില്‍ നവംബര്‍ 17 മുതല്‍ 20 വരെ നടക്കുന്ന ആര്‍ട്ട് മാര്‍ക്കറ്റ് ക്രാഫ്റ്റ് സെയില്‍   സര്‍ട്ടിഫിക്കറ്റ് സമ്മാനമായി ലഭിക്കും. കൂടാതെ പ്രദര്‍ശനത്തിനുള്ള നാല് പാസുകളും, ടോട്ട് ബാഗുകളും നേടാം. സമ്മാനങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ കണ്ടെത്തുന്ന ചിത്രങ്ങളില്‍ നിന്നും ലഭിക്കും.