ലോകത്തിലെ നൂറിലധികം രാഷ്ട്രനേതാക്കളും കാലാവസ്ഥാ പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും പങ്കെടുക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് (COP 27) ഈജിപ്തിലെ ഷറം ഏല്‍ ഷെയ്ഖ് നഗരത്തില്‍ തുടക്കമായി.ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന 27 -ാമത് ഉച്ചകോടിയിൽ പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ഇന്ത്യയെ പ്രതിനിധീകരിക്കും.
2015 മുതല്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ചൂട് കൂടിയ കാലമാണ് ഇതെന്നും ആഗോള താപനം നിയന്ത്രിക്കുന്നതിനായുള്ള നടപടികള്‍ ഈ ഉച്ചകോടി ചര്‍ച്ച ചെയ്യുമെന്നും യു എൻ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് ദുരിതാശ്വാസം നല്‍കാനുള്ള ചര്‍ച്ചകള്‍ നടത്താമെന്ന് സമ്പന്നരാജ്യങ്ങള്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഗ്ലാസ് ഗോയില്‍ നടന്ന 26 -മത് കാലാവസ്ഥാ ഉച്ചകോടിയില്‍ 2030 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം 45 ശതമാനം കുറയ്ക്കുമെന്നു പ്രഖ്യാപിച്ച ഇന്ത്യയും മറ്റു പല രാഷ്ട്രങ്ങളും പക്ഷെ ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയി. കാലാവസ്ഥാ ഉച്ചകോടിയില്‍ ആത്മാര്‍ത്ഥതയുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് അറിയിച്ച് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ് ഉച്ചകോടി ബഹിഷ്ക്കരിച്ചു. നവംബര്‍ 18 ന് ഉച്ചകോടി സമാപിക്കും.