ഐക്യരാഷ്ട്ര സഭയില്‍ നാസിസത്തിനെതിരായ  റഷ്യന്‍ പ്രമേയം അനുകൂലിച്ച് ഇന്ത്യ

By: 600021 On: Nov 7, 2022, 3:42 PM

നാസിസത്തിന്‍റെ മഹത്വവത്കരണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയില്‍ റഷ്യ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ.യുഎന്‍ ജനറല്‍ അസംബ്ലിയുടെ തേര്‍ഡ് കമ്മിറ്റിയിലാണ് റഷ്യ പ്രമേയം അവതരിപ്പിച്ചത്.ആവേശകരമായ ചര്‍ച്ചകള്‍ക്ക് ശേഷം 52നെതിരെ 105 വോട്ടിന് പ്രമേയം പാസായി.

നവ നാസിസത്തിനെതിരായ  റഷ്യൻ  പ്രമേയത്തില്‍ ഇപ്പോഴത്തെ നവ നാസി പ്രസ്ഥാനങ്ങളെക്കുറിച്ചും, നാസിസത്തെ മഹത്വവത്കരിക്കാനുള്ള പുത്തന്‍ ശ്രമങ്ങളും എടുത്ത് പറയുന്നുണ്ട്. വംശീയതയും, ഷീനോഫോബിയ, ഇസ്ലാമോഫോബിയ, അഭയാര്‍ത്ഥികളെ നാടുകടത്തുന്നത്, അഫ്രോഫോബിക്, ആന്‍റിസെമിറ്റിക്   തുടങ്ങിയവ ഇതിനൊപ്പം തന്നെ കൂട്ടി വായിക്കേണ്ട കാര്യമാണെന്നും  റഷ്യ പറഞ്ഞു.

എന്നാൽ പ്രമേയത്തിലെ "തദ്ദേശീയ ജനത" എന്ന ആശയം ഇന്ത്യയുടെ കാഴ്ചപ്പാടിനോട് യോജിക്കുന്നതല്ലെന്ന് ചര്‍ച്ചയില്‍ സംസാരിച്ച ഇന്ത്യന്‍ പ്രതിനിധി വ്യക്തമാക്കി. തേർഡ് കമ്മിറ്റി അംഗീകരിച്ച എട്ട് പ്രമേയ കരടുകളിൽ തദ്ദേശീയ ജനതയുടെ അവകാശം, ഡിജിറ്റല്‍ യുഗത്തിലെ സ്വകാര്യത  നാസിസത്തിന്‍റെ മഹത്വവത്കരണത്തെ അപലപിക്കല്‍ തുടങ്ങിയവ ഉൾപ്പെട്ടിരുന്നു.15 രാജ്യങ്ങള്‍ പ്രമേയത്തില്‍ നിന്നും വോട്ട് ചെയ്യുന്നതില്‍ നിന്നും വിട്ടുനിന്നു.