ചെന്നൈ-ബെംഗളൂരു-മൈസൂർ വന്ദേഭാരത് എക്സ്പ്രസ് ഈ മാസം  11മുതൽ 

By: 600021 On: Nov 7, 2022, 3:16 PM

ചെന്നൈയില്‍ നിന്ന് മൈസൂരിലേക്ക് ആറര മണിക്കൂറിനുള്ളില്‍ എത്താൻ  ഇനി  ഏറ്റവും പരിഷ്കരിച്ച വന്ദേഭാരത് എക്സ്പ്രസ്  ട്രെയിൻ.ദക്ഷിണേന്ത്യക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചെന്നൈ-ബെംഗളൂരു-മൈസൂർ എക്സ്പ്രസ് ഈ മാസം  11ന്  സർവീസ് ആരംഭിക്കും.എക്സിക്യൂട്ടിവ്, ഇക്കണോമി കാർ എന്നീ രണ്ടു വിഭാഗങ്ങളാണ് ഇതില്‍ ഉണ്ടാവുക.എയർകണ്ടീഷൻ ചെയ്ത കോച്ചുകളും റിക്ലൈനർ സീറ്റുകളും ഉണ്ട്.

ഇന്ത്യയിലെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വന്ദേഭാരത് എക്സ്പ്രസാണ് ഇത്.'മെയ്ക്ക് ഇൻ ഇന്ത്യ' കാംപെയ്നിന്റെ ഭാഗമായ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. മണിക്കൂറിൽ 75 മുതൽ 77 കിലോമീറ്റർ വരെയാണ് ട്രെയിനിന്‍റെ ശരാശരി വേഗം.ചെന്നൈയ്ക്കും മൈസൂരിനും ഇടയിൽ 504 കിലോമീറ്റർ ദൂരമാണുള്ളത്. 

ചെന്നൈ സെൻട്രലിൽ നിന്ന് പുലർച്ചെ 5.50ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.30ന് മൈസൂരുവിലെത്തും.തിരിച്ച്, മൈസൂരിൽ നിന്ന് ഉച്ചയ്ക്ക് 1.05-ന് പുറപ്പെട്ട് 2.25-ന് ബെംഗളൂരുവിലെത്തി രാത്രി 7.35-ന് ചെന്നൈയിലെത്തും