74 ദിവസം മാത്രം പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് പദവി അലങ്കരിച്ച ജസ്റ്റിസ് യു യു ലളിത് വിരമിച്ചു . ആഗസ്റ്റ് 27നാണ് രാജ്യത്തിന്റെ 49മത് ചീഫ് ജസ്റ്റിസ്സായി അദ്ദേഹം ചുമതലയേറ്റത്. നീതിന്യായ വ്യവസ്ഥയുടെ ഒന്നാം നമ്പർ കോടതിയിൽ തുടങ്ങിയ ഓദ്യോഗിക ജീവിതത്തിന് നീണ്ട 37 വർഷങ്ങൾക്ക് ശേഷം അതേ ഒന്നാം നമ്പർ കോടതിയിൽ വച്ച് അദ്ദേഹം വിട പറഞ്ഞു.
വിരമിക്കുന്നത് തികഞ്ഞ സംതൃപ്തിയോടെ ആണെന്നും താൻ ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാർക്കും ഭരണഘടനാ ബെഞ്ചിന്റെ ഭാഗമാകാൻ തുല്യ അവസരം ലഭിക്കാനാണ് പരമാവധി ഭരണഘടന ബെഞ്ച് രൂപീകരിച്ചതെന്നും അദ്ദേഹം യാത്രയയപ്പ് പരിപാടിയിൽ പറഞ്ഞു.