വാച്ച് യുവർ നെയ്ബർ - പൊലീസ്  പദ്ധതിഅല്ലെന്ന്  സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ

By: 600021 On: Nov 7, 2022, 1:38 PM

അയൽക്കാരിൽ അസ്വാഭാവികമായി എന്ത് കണ്ടാലും പൊലീസിനെ അറിയിക്കണമെന്ന സന്ദേശവുമായി  സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ‘ വാച്ച് യുവർ നെയ്ബർ’ പദ്ധതി പോലീസിന്റേത്  അല്ലെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ അറിയിച്ചു. ‘സേ ഹലോ റ്റു യുവര്‍ നെയ്ബര്‍’ എന്ന പദ്ധതിയാണ് നിലവിൽ കൊച്ചി സിറ്റി പൊലീസ് നടപ്പാക്കുന്നത്.

പൊതുസുരക്ഷ ശക്തിപ്പെടുത്താൻ അയല്‍വാസികളുമായി മികച്ച ബന്ധം സ്ഥാപിച്ച് പരസ്പരം സൗഹൃദം ഉറപ്പാക്കാൻ ആരംഭിച്ച സോഷ്യല്‍ മീഡിയ ക്യാമ്പയിനാണ് സെ ഹലോ റ്റു യുവര്‍ നെയ്ബര്‍. നഗരങ്ങളിൽ അയൽക്കാരെ അറിയാതെ ഒറ്റപ്പെട്ടു ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് പൊലീസ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.