വിക്ടോറിയയിലെ സാനിച് ഡിസ്ട്രിക്റ്റില്‍ 12,000 വര്‍ഷം പഴക്കമുള്ള കാട്ടുപോത്ത് അസ്ഥികള്‍ കണ്ടെത്തി 

By: 600002 On: Nov 7, 2022, 11:43 AM


വിക്ടോറിയയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ ഖനനത്തില്‍ പതിനായിരക്കണക്കിന് വര്‍ഷം പഴക്കമുള്ള കാട്ടുപോത്തിന്റെ അസ്ഥികള്‍ കണ്ടെത്തി. ദ ബ്രോഡ്മീഡ് സെന്ററിന്റെ ഭാഗമായി പുതിയ കെയര്‍ ഹോമിന്റെ കോംപ്ലക്‌സ് ജോലികള്‍ക്കിടയിലാണ് സാനിച്ച് ഡിസ്ട്രിക്റ്റില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള കാട്ടുപോത്ത് അസ്ഥികള്‍ കണ്ടെത്തിയത്. അസ്ഥികള്‍ക്ക് 12,000 മുതല്‍ 14,000 വര്‍ഷം വരെ പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നതായി സെന്റര്‍ പ്രസ്താവനയില്‍ പറയുന്നു. ഒരു തോളെല്ല്, ഒന്നിലധികം വാരിയെല്ലുകള്‍ എന്നിവയാണ് കണ്ടെത്തിയിരിക്കുന്നത്. 

നിര്‍മാണ ജോലികളും ഖനനവും നിര്‍ത്തിയതായും പരിശോധനയ്ക്കായി ഒരു പുരാവസ്തു ഗവേഷകനെ സ്ഥലത്തേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും ബ്രോഡ്മീഡ് സെന്റര്‍ അറിയിച്ചു.